വിസ്മയമീ ലോകം .......
ജീവന്‍ വലിയ വിസ്മയമാണ്. ജീവന്‍റെ രഹസ്യ- സൂക്ഷിപ്പ് ചെപ്പുകളെന്നു കരുതപ്പെടുന്ന അതിസൂക്ഷ്മ ജൈവഘടകമാണ് ഡി. എന്‍. എ.
ഡി. എന്‍. എ. തന്മാത്രക്കുള്ളില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള അഭൂതപൂര്‍വ്വമായ വിവര ശേഖരം കമ്പ്യൂട്ടറുകള്‍ക്കുപോലും കൈകാര്യം ചെയ്യാന്‍ എളുപ്പമല്ലാത്ത വിപുലവും ഭീമവുമാണ്. മനുഷ്യചിന്തക്ക് ഉള്‍ കൊളളാനാകാത്ത തലത്തില്‍ ഒരു മൈക്രോസ്കോപ്പിക് ബിന്ദുവില്‍ മില്ല്യന്‍ കണക്കിന് വിവരങ്ങളാണ് കുറിച്ചുവെച്ചിരിക്കുന്നത്. നമ്മുടെ ശരീരം നിര്‍മ്മിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നത് ഡി. എന്‍. എ. യ്ക്ക് അകത്തു കുറിച്ച് വെക്കപ്പെട്ട ഒട്ടധികം വസ്തുക്കള്‍ക്ക് ആസ്പദമാക്കിയാണ്.
അനേകം കോടിവര്‍ഷം മുമ്പുണ്ടായ ജീവന്‍ നിലനില്‍ക്കുന്നത് മറ്റൊരു വലിയ വിസ്മയമാണ്. ജീവന്‍റെ പരമോന്നത പരിണാമമായ മനുഷ്യന്‍. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവാത്ത ലക്ഷകണക്കിന് കോടി കോശങ്ങളുടെ സമാഹാരം. കോശങ്ങള്‍ക്കകത്ത് ന്യുക്ളിയസ്. അതിനകത്ത് 23 ജോഡി ക്രോമസോമുകള്‍. ക്രോമസോമുകള്‍ക്കകത്ത് ഡി.എന്‍.എ. ഡി.എന്‍.എക്കകത്ത് ജീനുകള്‍. അതിനകത്ത് 17000 ത്തോളം സ്വഭാവ സവിശേഷതകള്‍...........
നമ്മുടെ ശരീരം നമ്മുടെതു മാത്രമല്ല. വായില്‍ തന്നെ 500കോടിയോളം വരുന്ന സൂക്ഷ്മ ജീവികളും മൈക്രോബുകളും ഏകകോശജീവികളും നാമറിയാതെ ജീവിക്കുന്നു. പുല്ലിലും പുഴുവിലും പൂപ്പലിലും ആനയിലും തവളയിലും മണ്ണിലും മനുഷ്യനിലും ആകാശങ്ങളിലുമെല്ലാം എത്രയോ അത്ഭുതരഹസ്യങ്ങള്‍..
നിര്‍കെട്ടുകളിലും ജലാശയങ്ങളിലും പുഴകളിലും വെള്ളം കെട്ടി നില്‍ക്കുന്ന പാടങ്ങളിലും ചിലപ്പോള്‍
കാട്ടുചോലകള്‍ക്കരികിലും മല്‍സ്യവേട്ടയ്ക്ക് തക്കം
പാര്‍ത്തിരിക്കുന്ന നീലപൊന്മാന്‍ ...
പാടത്തും വേലിപടര്‍പ്പിലും തൊടിയിലുമെല്ലാം മുക്കുറ്റിയും തുമ്പയും കണ്ണാന്തളിയം കാക്കപ്പൂക്കളും കുന്നിന്‍പ്പുറം നിറയെ കുമാട്ടുപ്പുല്ല്, പിന്നെ പൂത്തകാശി തുമ്പളും. പൂക്കളും പറവകളും നിറഞ്ഞ പ്രകൃതിയുടെ ഊഷ്മളമാം ഉണര്‍ത്തുപ്പാട്ടില്‍ ഇനിയും വിരിയുവാനിരിക്കുന്ന ശിശിരകാലത്തിന്റെ നിര്‍മ്മലതയും ..വിസ്മയമാണീ ലോകം..
ആനയെ ഉള്‍കൊള്ളാനുള്ള വയറുണ്ടെങ്കിലും ആപ്പിള്‍ വിഴുങ്ങാന്‍ പോലും കഴിയാത്ത നീലത്തിമിംഗലം.. പൂവിലെ ഒന്നരടി നീളമുള്ള മധുവാഹിനിയിലെ തേനുണ്ണാന്‍ അത്രയും നീളമുള്ള നാക്കുമായി വരുന്ന ഹാക്ക്മോത്ത് ..ഭൂമിയെ രണ്ടു തവണ ചുറ്റാന്‍ ഏതാണ്ട് 12 ലക്ഷം കിലോമീറ്റര്‍ നീളം വരുന്ന മനുഷ്യശരീരത്തിലെ രക്തകുഴലുകള്‍... ഒരുബിന്ദു വിന്‍റെ 10ലക്ഷത്തിലൊരംശം മാത്രം വലുപ്പം വരുന്ന വൈറസ് .
അവര്‍ണ്ണനീയവും അന്തവുമായ ആകാശം. അതിലെ ആയിരക്കണക്കിന് ക്ലസ്റ്ററുകള്‍ ...ഗ്യലക്സികള്‍ ..സൂര്യന്‍ ..ഭൂമി ..പിന്നെ എണ്ണിയാല്‍ ഒടുങ്ങാത്ത മണ്‍തരികള്‍ അതിലും ചെറിയ പൊടികള്‍.. പൊടികളെക്കാളും ചെറിയ തന്മാത്രകള്‍.. തന്മാത്രയെക്കാള്‍ ചെറിയ അണുക്കള്‍.. അണുക്കളെക്കാള്‍ ചെറിയ മൌലികകണങ്ങള്‍.. എല്ലാം വിശ്രമമില്ലാതെ കുത്തിമറിഞ്ഞു കൊണ്ടിരിക്കുന്നു. എത്ര വലിയ പ്രപഞ്ചം. എത്രയെത്ര സൂക്ഷ്മമായ മൌലികകണങ്ങള്‍..! എല്ലാം സ്രഷ്ടാവിന്‍റെ സൃഷ്ടിവൈഭങ്ങള്‍. അല്ലാഹു ഉണര്‍ത്തുന്നു: "തീര്‍ച്ചയായുംആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ട്ടിയിലും രാപ്പകലുകള്‍ മാറിമാറിവരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പലദൃഷ്ടാന്തങ്ങളുണ്ട്.നിന്നുംഇരുന്നും കിടന്നും അല്ലാഹുവെ ഓര്‍ക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ട്ടിയെകുറിച്ചു ചിന്തിക്കുകയും ചെയ്യുന്നവരത്രെ അവര്‍ .(അവര്‍ പറയും) ഞങ്ങളുടെ രക്ഷിതാവേ, നീ നിരര്‍ഥകമായിസൃഷ്ടിച്ചതല്ല ഇത്.നീ എത്രയോ പരിശുദ്ധന്‍ !അതിനാല്‍ നരക ശിക്ഷയില്‍നിന്നും ഞങ്ങളെ നീ കാത്തു രക്ഷിക്കണമേ .."(വി.ഖു. 3:190,191)
No comments:
Post a Comment